മസ് വായിക്കുന്ന യന്ത്രം! ഗവേഷണത്തില്‍ പുരോഗതി

News Photo 1 - Australia - Otta Nottathil - nibd_brain_reading_technology
സിഡ്നി: തലച്ചോറിലെ തരംഗങ്ങളെ ടെക്സ്ററാക്കി മാറ്റുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം വികസിപ്പിക്കുന്നതില്‍ മുന്നേറ്റം നടത്തി ഓസ്ട്രേലിയന്‍ ശാസ്ത്രജ്ഞര്‍. തലച്ചോറിലെ തരംഗങ്ങളില്‍ നിന്നും ചിന്തകള്‍ വായിച്ചെടുക്കുന്ന സംവിധാനമാണിത്.

ഡോക്റ്റര്‍മാര്‍ തലച്ചോറിലെ അവസ്ഥകള്‍ നിര്‍ണയിക്കാന്‍ ഇലക്ട്രോ എന്‍സെഫലോഗ്രാം ഉപയോഗിക്കുമ്പോള്‍, സിഡ്നി യൂണിവേഴ്സിറ്റി ഒഫ് ടെക്നോളജിയിലെ ഗവേഷകര്‍ ഇത് ചിന്തകള്‍ വായിക്കാന്‍ ഉപയോഗിക്കുന്നു.

ഇഇജിയില്‍ നിന്നുളള തലച്ചോറിലെ സിഗ്നലുകളെ വാക്കുകളായി വിവര്‍ത്തനം ചെയ്യാന്‍ ഡീപ് ലേണിങ് ഉപയോഗിക്കുന്നതാണ് പിഎച്ച്ഡി വിദ്യാര്‍ഥികളായ ചാള്‍സ്(ജിന്‍ഷാവോ) ഷൗവും അദ്ദേഹത്തിന്‍റെ ഗൈഡുകളായ ചിന്‍~ടെങ് ലിനും ഡോ.ലിയോങും ചേര്‍ന്നു വികസിപ്പിച്ചെടുത്ത എഐ മോഡല്‍. ഡോ.ലിയോങ് 128~ ഇലക്ട്രോഡ് ഇഇജി ക്യാപ് ധരിക്കുകയും ഒരു വാക്കു പോലും ഉച്ചരിക്കാതിരിക്കുകയും ചെയ്തപ്പോള്‍ " ഞാന്‍ സന്തോഷത്തോടെ ചാടുകയാണ്, അത് ഞാനാണ്' എന്ന് എഐ മോഡല്‍ റിസല്‍ട്ട് നല്‍കി. ഓരോ വാക്കും തിരിച്ചറിയുന്നത് ലളിതമാക്കുന്നതിനായി ഈ എഐ മോഡലിനെ പരിശീലിപ്പിച്ചിട്ടുണ്ടെന്ന് എബിസി ന്യൂസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്ട്രോക്ക് പുനരധിവാസത്തിനും ഓട്ടിസമുള്ളവരുടെ സംസാര ചികിത്സയ്ക്കും പക്ഷാഘാതം ബാധിച്ച രോഗികള്‍ക്ക് ആശയവിനിമയം പുന: സ്ഥാപിക്കുന്നതിനും ഈ സാങ്കേതിക വിദ്യയ്ക്ക് വലിയ സാധ്യതകള്‍ ഉണ്ടെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.

ലോകമെങ്ങും ശാസ്ത്രജ്ഞര്‍ ഇഇജിയും എഐയും സംയോജിപ്പിച്ച് ശ്രദ്ധേയമായ ഫലങ്ങള്‍ നേടുന്നുണ്ട്.വൈദ്യശാസ്ത്ര ഗവേഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന മാസ് ജനറല്‍ ബ്രിഗാമിലെ ഗവേഷകര്‍ മുമ്പു തന്നെ രോഗികളിലെ തലച്ചോറിന്‍റെ തകര്‍ച്ച പ്രവചിക്കാന്‍ കഴിവുള്ള ഒരു എഐ ടൂള്‍ വികസിപ്പിച്ചിരുന്നു. ഉറക്ക സമയത്ത് ഇഇജി ഉപയോഗിച്ച് തലച്ചോറിലെ പ്രവര്‍ത്തനങ്ങളിലെ സൂക്ഷ്മമായ മാറ്റങ്ങള്‍ വിശകലനം ചെയ്യുകയാണ് എഐ ടൂള്‍ ചെയ്യുന്നത്.

തുടര്‍ന്ന് നടത്തിയ പഠനത്തിനിടയില്‍ അത് ഓര്‍മശക്തിയും ശ്രദ്ധയും അടക്കം കുറയുന്ന കോഗ്നിറ്റീവ് ഡികൈ്ളന്‍ അനുഭവിച്ച വ്യക്തികളില്‍ എണ്‍പത്തഞ്ചു ശതമാനം പേരെയും ശരിയായി തിരിച്ചറിഞ്ഞു. സംവിധാനത്തിന്‍റെ കൃത്യത 77 ശതമാനമായിരുന്നു എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
- dated 24 Jul 2025

Comments:

Keywords: Australia - Otta Nottathil - nibd_brain_reading_technology Australia - Otta Nottathil - nibd_brain_reading_technology,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.